ഉദുമ: സംസ്ഥാന-ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പാലക്കുന്നില്‍ നടന്ന 22-മത് സംസ്ഥാന ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ 64 പോയിന്റ് നേടി പാലക്കാട് ജില്ലാ ഓവറോള്‍ ചാമ്പ്യന്മാരായി.[www.malabarflash.com]
22 പോയിന്റ് നേടിയ കോട്ടയം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 12 വീതം പോയിന്റ് നേടി കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകള്‍ മൂന്നാം സ്ഥാനം നേടി.
10 കിലോമീറ്റര്‍ വിഭാഗത്തില്‍ പുരുഷന്‍മാരുടെയും വനിതകളുടെയും ഇനത്തില്‍ പാലക്കാടിലെ എസ് ഷബീര്‍, എം ഡി താര എന്നിവര്‍ ഒന്നാസ്ഥാനം കരസ്ഥമാക്കി.
മാറ്റിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ 16 വയസിന് താഴെ(2 കീ.മി.) പെണ്‍കുട്ടികള്‍ ഫാത്തിമ നസ്‌ല(കോഴിക്കോട്), ആണ്‍കുട്ടികള്‍ സല്‍മാന്‍ ഫാറൂഖ്(തിരുവനന്തപുരം), 18വയസിന് താഴെ പെണ്‍കുട്ടികള്‍(4കീ.മി.) അനിത തോമസ്(ഇടുക്കി), 20 വയസിന് താഴെ ആണ്‍കുട്ടികള്‍ (8കീ.മി.), അഭിനന്ദ് സുന്ദരേശന്‍(തിരുവനന്തപുരം), പെണ്‍കുട്ടികള്‍ (6കീ.മി.) പി എ റിസാന(പത്തനംതിട്ട), 18 വയസിന് താഴെ ആണ്‍കുട്ടികള്‍ (6കീ.മി.) പി ശ്രീരാഗ്(പാലക്കാട്).
പാലക്കുന്നില്‍ രാവിലെ നടന്ന മത്സരത്തില്‍ വിവിധ ഇനത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, സിനിമ നിര്‍മാതാവ് വിജയകുമാര്‍ പാലക്കുന്ന്, ബേക്കല്‍ എസ്‌ഐ യു പി വിപിന്‍, കാപ്പില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കെബീഎം ഷെരിഫ് കാപ്പില്‍ എന്നിവര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.
സമാപന സമ്മേളനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ്അലി ഉല്‍ഘടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. സംഘടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ സതീശന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ദ്രോണചാര്യ അവാര്‍ഡ് ജേതാവ് തോമസ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍ ചന്ദ്രന്‍, കെ വി അപ്പു, അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി പി എ ബാബു, പി വി ഭാസ്‌കരന്‍, എ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി ശ്രീധരന്‍ സ്വാഗതവും സംഘടക സമിതി കോ ഓര്‍ഡിനേറ്റര്‍ കെ വിജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment