Latest News

ന്യൂനപക്ഷമോര്‍ച്ച നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത ഇമാമിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത കോട്ടയം ഇമാമിനെ ഇമാം കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്ത ന്യൂനപക്ഷ മോര്‍ച്ചയുടെ ക്രിസ്തുമസ് പരിപാടിയില്‍ പങ്കെടുത്ത കോട്ടയം ടൗണ്‍ ഇമാം മുഹമ്മദ് സാദിഖ് മൗലവിയെയാണ് ആള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ പുറത്താക്കിയത്.[www.malabarflash.com]

ആര്‍എസഎസിന്റെ പോഷക സംഘടനയായുടെ പരിപാടിയില്‍ പങ്കെടുത്തിന്റെ പേരിലാണ് അച്ചടക്ക നടപടിയെന്ന് ഇമാം കൗണ്‍സിലിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ആള്‍ ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ മൗലവി ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പുറത്താക്കല്‍ നടപടിയും. എസ് ഡി പി ഐ പിന്തുണയുള്ള സംഘടനയാണ് ആള്‍ ഇന്ത്യാ ഇമാം കൗണ്‍സില്‍. അന്വേഷണ വിധേയമയാണ് ടൗണ്‍ ഇമാമിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാറുദ്ദിന്‍ മൗലവി അറിയിച്ചു.

അതേ സമയം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അസ്ഥാനത്ത് നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കോട്ടയം ടൗണ്‍ ഇമാം മുഹമ്മദ് സാദിഖ് മൗലവി പറഞ്ഞു. വര്‍ഗഭേദമെന്യേ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ആള്‍ എന്ന നിലയിലാണ് സംഘാടകര്‍ തന്നെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ ജോസ് കെ മാണി ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും വിവിധ മതമേലധ്യന്‍മാരും പങ്കെടുത്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.