തയ്യിലിലെ എൻഎൻഎസ് ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന പരേതരായ ഉണ്ണി-ദമയന്തി ദമ്പതികളുടെ മകൻ കാർത്തിക് നിവാസിൽ പവിത്രൻ (56) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. "ജിദ്ദ’എന്ന ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളുടെ അണിയക്കാര(ക്യാപ്റ്റൻ)നാണ് പവിത്രൻ.
തീരദേശ മേഖലയെ ആശങ്കയിലാക്കിയ ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് ആയിക്കര മത്സ്യബന്ധനതുറമുഖത്തെ തോണികളും മറ്റും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിൽ സജീവമായിരുന്നു പവിത്രൻ. ശനിയാഴ്ച രാവിലെ വീണ്ടും ഹാർബറിലെത്തിയതിനു പിന്നാലെയായിരുന്നു അപകടം. ശക്തമായ കാറ്റിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകളിലത്തെ ഭാഗം തകർന്നുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പവിത്രനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫിഷറീസ് ഉദ്യോഗസ്ഥരെ പ്രകോപിതരായ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികളും മറ്റുള്ളവരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് തൊഴിലാളികളെ അനുനയിപ്പിച്ച് ഉദ്യോഗസ്ഥരെ സുരക്ഷിതരായി തിരിച്ചയച്ചത്.
സുജയാണ് മരിച്ച പവിത്രന്റെ ഭാര്യ. മക്കൾ: രാജശ്രീ, നിശാന്ത്, ശ്രീനിഷ. മരുമക്കൾ: നിഖിൽകുമാർ, ജ്യോത്സ്ന, സനൽ.
No comments:
Post a Comment