കാട്ടാക്കട: കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്നു ഷോക്കേറ്റു ദമ്പതികൾ മരിച്ചു. കിള്ളി തുരുമ്പാട് തടത്തരികത്തു വീട്ടിൽ അപ്പു നാടാർ(75), ഭാര്യ സുമതി(68) എന്നിവരാണു മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. സമീപത്തെ മൂന്നു വീടുകളിലേക്കു പോകുന്ന ലൈൻ കുറേ നാളായി താഴ്ന്നു നിൽക്കുകയായിരുന്നു. വൈദ്യുതി ബോർഡ് അധികൃതർ ബൂധനാഴ്ചയും വന്നു നോക്കിപ്പോയെങ്കിലും നടപടിയുണ്ടായില്ലെന്നു വീട്ടുകാർ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെ ഓല വീണ് ഷോർട്ടായി കമ്പി പൊട്ടിവീണു.
കമ്പി പൊട്ടിയ വിവരം അപ്പു നാടാർ ചെറുമക്കളോടും ഭാര്യ സുമതിയോടും പറഞ്ഞു. കുറേ സമയം കഴിഞ്ഞു പൊട്ടിയ കമ്പിയിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുമെന്നു കരുതി സുമതി കമ്പിയിൽ കുരുങ്ങിക്കിടന്നിരുന്ന ഓല എടുത്തു മാറ്റുമ്പോഴാണ് അപകടമെന്നാണു വിവരം. സുമതിയുടെ നിലവിളികേട്ടാണു ഭർത്താവ് അപ്പുനാടാർ സ്ഥലത്തെത്തിയത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപ്പുനാടാർക്കും ഷോക്കേറ്റതെന്നാണു വിവരം.
ഉച്ചയ്ക്ക് വീടിനു സമീപം ലൈൻ പൊട്ടിവീണ വിവരം ബോർഡ് ഓഫിസിൽ അറിയിച്ചിരുന്നില്ലെന്നാണു ബോർഡ് അധികൃതർ പറയുന്നത്. സുശീല, പ്രഭ, ഷൈല, ശശികല എന്നിവരാണ് അപ്പുനാടാർ–സുമതി ദമ്പതികളുടെ മക്കൾ. മരുമക്കൾ: റോബിൻസൻ, മാധവദാസ്, ബാബു, ജോയി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

No comments:
Post a Comment