താനൂര്‍: ഉണ്യാലില്‍ നബിദിനഘോഷയാത്രയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഉണ്യാല്‍ കൊടിയന്റെപുരക്കല്‍ സത്താര്‍(29) ആണ് അറസ്റ്റിലായത്.[www.malabarflash.com]
ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിന്തല്‍മണ്ണയില്‍വെച്ചാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
ശനിയാഴ്ച ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിനഘോഷയാത്രയിലേക്ക് ഒരുസംഘം ഇരച്ചുകയറി വടിവാളുകളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു. 25 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

No comments:
Post a Comment