പാലക്കാട്: വെമ്പലൂരിൽ യുവതിയേയും രണ്ടു പുത്രിമാരേയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂശാരിമേട് തേക്കിൻകാട് രതീഷിന്റെ ഭാര്യ പത്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴ്), ശ്രീലേഖ (അഞ്ച്) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
കൂട്ടിക്കെട്ടിയ നിലയിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കുളത്തിൽ പൊങ്ങിക്കിടക്കുന്നതു സമീപവാസികൾ കണ്ടത്. പുതുനഗരം പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഞായറാഴ്ച പുലർച്ചെ നാലിനു പത്മാവതിയേയും രണ്ടു പെണ്മക്കളെയും കാണാതായെന്നു ഭർത്താവ് രതീഷ് നല്കിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്നും പാലക്കാട് എസ്പി പ്രതീഷ്കുമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. പുതുനഗരം സബ് ഇൻസ്പെക്ടർ എൻ. ചന്ദ്രനാണ് അന്വേഷണ ചുമതല.
വടക്കഞ്ചേരി തേനിടുക്ക് പുഷ്പച്ചാൽ സ്വദേശി വേലായുധൻ-ശിലോമണി ദമ്പതികളുടെ മകളാണ് പദ്മാവതി. മദ്യപാനിയായ രതീഷ്, മകളെ നിരന്തരമായി മർദിക്കാറുണ്ടായിരുന്നെന്നും ശനിയാഴ്ച മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ ഭർത്താവ് മർദിച്ചതായും ഇതേത്തുടർന്നു കാലിൽ മുറിവേറ്റതായും പറഞ്ഞെന്ന് പത്മാവതിയുടെ അമ്മ ശിലോമണി പറഞ്ഞു.
വടക്കഞ്ചേരിയിൽ കൂലിപ്പണിക്കു പോയിരുന്ന പത്മാവതിക്കു സാമ്പത്തിക ബാധ്യതയുള്ളതായും പറയപ്പെടുന്നു.
മരിച്ച പദ്മാവതി, മക്കളായ ശ്രീലേഖ, ശ്രീലക്ഷ്മി

No comments:
Post a Comment