Latest News

തടവറക്കുള്ളിൽ ഖുർആൻ പഠിച്ച്​ അവർ പുതു ജീവിതത്തിലേക്ക്​

ദുബൈ: ജയിൽ അന്തേവാസികൾക്ക്​ ഖുർആൻ പഠിപ്പിക്കുന്ന ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡി​ന്റെ പദ്ധതിക്ക്​ ഇത്​ 63ാം അധ്യായം.[www.malabarflash.com]
യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​ന്റെ നിർദേശാനുസരണം 2002ൽ ആരംഭിച്ചതാണ്​ പദ്ധതി.

ശിക്ഷാ കാലയളവിൽ ഖുർആൻ പഠനം പൂർത്തിയാക്കി സൽജീവിതത്തിലേക്ക്​ തിരിഞ്ഞ 2,950 അന്തേവാസികൾക്ക്​ ഇതിനകം ഇളവുകൾ നൽകി. കൊലപാതക കേസിൽ ഉൾപ്പെട്ടവർ ഒഴികെയുള്ള പ്രതികൾക്കാണ്​ ഇൗ ഇളവ്​ നൽകിയത്​.

പുതു ജീവിതം തുടങ്ങാനും നല്ല പൗരൻമാരായി മാറാനും ഇൗ സംവിധാനം അവരെ സഹായിക്കുന്നുവെന്ന്​ ദുബൈ ഭരണാധികാരിയുടെ സാംസ്​കാരിക -ജീവികാരുണ്യ വിഭാഗം ഉപദേഷ്​ടാവ്​ ഇബ്രാഹിം മുഹമ്മദ്​ ബു മിൽഹ പറഞ്ഞു.

ചിലർക്ക്​ പൂർണമായി മോചനം ലഭിച്ചപ്പോൾ 981പേരുടെ ജയിൽ ശിക്ഷ ആറു മാസമായും 1,006 പേരുടേത്​ ഒരു വർഷമായും 626 പേരുടേത്​ അഞ്ചു വർഷമായും 208 പേരുടേത്​ 10 വർഷമായും 51 പേരുടേത്​ 20 വർഷവുമായി കുറച്ചു. ഇൗ വർഷം 314 പേരുടെ ശിക്ഷകളാണ്​ കുറവു ചെയ്​തത്​.

ഡി.പി.സി.ഐ ഡയറക്​ടർ ​ബ്രിഗേഡിയർ അലി മുഹമ്മദ്​ അൽ ശമാലി, അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, അറ്റോണി ജനറൽ ഇസ്​മായിൽ മിലിഹ്​, അഹ്​മദ്​ അൽ സാഹിദ്​, മുഹമ്മദ്​ അൽ ഹമ്മാദി തുടങ്ങിയവർ സംബന്ധിച്ച

സമാപന ചടങ്ങിൽ പഠിതാക്കൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്​തു. ഖുർആൻ സമ്പൂർണമായി മനപാഠമാക്കിയ തടവുകാരിയെയും ചടങ്ങിൽ ആദരിച്ചു. ശിക്ഷയിൽ ഇളവു ലഭിച്ച ഇവർക്ക്​ അടുത്ത ദിവസം നാട്ടിലേക്ക്​ മടങ്ങാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.