Latest News

അന്നം നൽകുന്ന നാടിന് നന്ദി; കാറുകൾ അലങ്കരിച്ച് ദേശീയ ദിനത്തിൽ മലയാളികളും

ദുബൈ: 46–ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രവാസി മലയാളികളും‍. ദേശീയ പതാകയും ഭരണാധികാരികളുടെ ചിത്രവും പതിച്ച് വീടും വാഹനങ്ങളും അലങ്കരിച്ചാണ് പോറ്റുനാടിനോടുള്ള സ്നേഹം മലയാളികള്‍ പ്രകടിപ്പിക്കുന്നത്.[www.malabarflash.com] 

ദേശീയ പതാകയുടെ വര്‍ണത്തില്‍ അലങ്കരിച്ച കാറില്‍ ഭരണാധികാരികളുടെ ചിത്രവും ആലേഖനം ചെയ്താണ് യുഎഇയോടുള്ള സ്നേഹവും ബഹുമാനവും കാസർകോട് ഉദുമ കാപ്പിൽ സ്വദേശി അമീർ പ്രകടിപ്പിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന കാറുകളുടെ സൗന്ദര്യ മല്‍സരത്തിലും അമീര്‍ പങ്കെടുത്തു.

ഇങ്ങനെ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. അന്നം തരുന്ന നാടിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ ലഭിച്ച അവസരമാണിത്. ഇത്തവണ കാർ ഒരുക്കിയിരിക്കുന്നത് മരുഭൂമിയുടെ ഡിസൈനിലാണെന്നും അമീർ പറഞ്ഞു.

ബനിയാസിൽ ബിസിനസ് നടത്തുന്ന അമീറിന്‍റെ വസ്ത്ര ധാരണത്തിലുമുണ്ട് ഈ രാജ്യത്തോടുള്ള സ്നേഹപ്രകടനം. മുന്‍ വര്‍ഷങ്ങളിലും വാഹനങ്ങള്‍ അലങ്കരിച്ച് അമീര്‍ ശ്രദ്ധ നേടിയിരുന്നു. അമീറിനെ പോലെ നിരവധി മലയാളികള്‍ വാഹനങ്ങളും വീടുകളും അലങ്കരിച്ച് ദേശീയ ദിനാഘോഷത്തില്‍ പങ്കുചേരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.