Latest News

കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുന്നതുമായ വീഡിയോകള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു

യൂട്യൂബില്‍ നിന്നും കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുന്നതുമായ വീഡിയോകള്‍ നീക്കം ചെയ്തു. യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു അധികൃതര്‍ വ്യക്തമാക്കി.[www.malabarflash.com] 

ഇതിന്റെ ഭാഗമായി ഇതിനകം തന്നെ 50 ഓളം ചാനലുകളാണ് നീക്കിയത്. ഇതിനു പുറമെ ആയിരക്കണക്കിന് വീഡിയോകളും നീക്കിയിട്ടുണ്ട്.

അഞ്ച് ലക്ഷത്തോളം വീഡിയോകളില്‍ നിന്നും പരസ്യങ്ങളും പിന്‍വലിക്കാന്‍ യുട്യൂബ് തയ്യാറായി. ഈ വീഡിയോകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതാനുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ചില പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള വീഡിയോകളും കുട്ടികള്‍ക്കു ലഭ്യമാകുന്ന രീതിയിലുണ്ട്. ഇതു മാറ്റാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നു യുട്യൂബ് വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.