മുക്കം: വിവാഹ സത്കാരം നടക്കുന്നതിനിടെ വീടിനു സമീപം പുലിയുടെ സാന്നിധ്യം. വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പോലീസെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.[www.malabarflash.com]
കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം. വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഉടന്‍ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
പോലീസ് ഉടനെ സ്ഥലത്തെത്തി ദൃശ്യം പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ജനങ്ങള്‍ക്ക് പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരും വീട്ടില്‍ നിന്ന് തത്കാലം പുറത്തിറങ്ങരുതെന്നാണ് പോലീസിന്റെ നിര്‍ദേശം.

No comments:
Post a Comment