തൃശൂർ: കലാവേദികളിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ ജീവിതത്തിൽ എങ്ങോ പോയി മറയുകയാണെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കലോത്സവ വേദികളിൽ തിളങ്ങുന്ന കലാപ്രതിഭകളെ വളർത്താൻ സർഗ പ്രതിഭാബാങ്ക് തുടങ്ങുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണമെന്നു സ്പീക്കർ നിർദേശിച്ചു. 58-ാമതു സംസ്ഥാന സ്കൂൾ കലോത്സവം തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയായ നീർമാതളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
സംസ്ഥാന കലോത്സവ-ശാസ്ത്രോത്സവ-കായികോത്സവത്തിലെ പ്രതിഭകളെ ഒന്നിച്ചണിനിരത്തി സർഗസംഗമം സംഘടിപ്പിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, എംപിമാരായ സി.എൻ. ജയദേവൻ, പി.കെ. ബിജു, സി.പി. നാരായണൻ, തൃശൂർ മേയർ അജിത ജയരാജൻ, തൃ ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ തുടങ്ങിയവർ പങ്കെടുത്തു. ഗായകൻ പി. ജയചന്ദ്രൻ പഴയ പാട്ടിന്റെ വരികൾ പാടി വേദിയിൽ തിളങ്ങി.
കലോത്സവതുടക്കം വിളംബരംചെയ്യുന്ന ഘോഷയാത്രയെ വിസ്മയത്തിന്റെ മായാലോകത്തേക്ക് ആവാഹിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി സ്കൂൾ കലോത്സവ റാലിക്കു പകരമാണു തനതു കലകളുടെ ദൃശ്യവിസ്മയം തീർത്തത്. നീർമാതളത്തിനു മുന്നിലെ 12 മരച്ചുവടുകളിൽ പൂരക്കളി, മാർഗംകളി, പുലിക്കളി, പരിചമുട്ടുകളി, കുമ്മാട്ടി, ഓട്ടൻതുള്ളൽ, ഒപ്പന, ദഫ്മുട്ട്, കോൽക്കളി, തെയ്യം, മയൂരനൃത്തം, ചവിട്ടുനാടകം, അർജുനനൃത്തം എന്നിവ യാണ് ആവേശക്കാഴ്ചയായത്.
തുടർന്ന് വിവിധ സ്കൂളുകളിൽനിന്നുള്ള ആയിരം കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയും നടന്നു. ദൃശ്യാവിഷ്കാരം സൂര്യാ കൃഷ്ണമൂർത്തിയും മെഗാ തിരുവാതിര പ്രശസ്ത നർത്തകി മാലതി ടീച്ചറുമാണ് രൂപപ്പെടുത്തിയത്. രാവിലെ 8.45ന് ആരംഭിച്ച ദൃശ്യാവിഷ്കാരം 9.30വരെയുണ്ടായിരുന്നു.

No comments:
Post a Comment