Latest News

കോഴിക്കോട് സബ്കളക്ടറിനെ ജീവിത സഖിയാക്കാനൊരുങ്ങി വയനാട് സബ്കളക്ടര്‍; വിവാഹം ഫെബ്രുവരിയില്‍

കോഴിക്കോട്: കോഴിക്കോട് സബ്കളക്ടറിനെ ജീവിത സഖിയാക്കാനൊരുങ്ങി വയനാട് സബ്കളക്ടര്‍. വയനാട് സബ്കളക്ടറായ എന്‍എസ്കെ ഉമേഷും കോഴിക്കോട് സബ്കളക്ടറായ വി.വിഘ്‌നേശ്വരിയും ഫെബ്രുവരി അഞ്ചിന് വിവാഹിതരാകും.[www.malabarflash.com]
മധുര ചിന്നചൊക്കിക്കുളത്തുവെച്ചാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവാഹിതരാകുന്നത്. മധുര സ്വദേശികളായ ഇരുവരും മസൂറിയിലെ ഐഎഎസ് പരിശീലന സമയത്താണ് പരസ്പരം പരിചയപ്പെടുന്നത്. ഇരുവര്‍ക്കും ഒരേ സമയത്താണ് കേരളത്തില്‍ പോസ്റ്റിങ് ലഭിക്കുന്നത്.

2017 ഒക്ടോബറില്‍ ഉമേഷ് വയനാട് സബ് കളക്ടറായും വിഷ്‌നേശ്വരി കോഴിക്കോട് സബ് കളക്ടറായും ചുമതലയേറ്റു. പരസ്പരമുള്ള പരിചയവും സൗഹൃവും വിവാഹത്തിലെത്തുകയായിരുന്നു.

എന്‍കെഎസ് കേശവന്‍, ആര്‍ബി ഭാനുമതി ദമ്പതികളുടെ മകനാണ് ഉമേഷ്. കെആര്‍ വെള്ളൈച്ചാമി- എംഎസ് വി ശാന്ത എന്നിവരാണ് വിഘ്‌നേശ്വരിയുടെ മാതാപിതാക്കള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.