Latest News

വിഎൻഎ ഇൻഡസ്ട്രിയൽ നാഷനൽ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി

ഉദുമ: വിഎൻഎ ഇൻഡസ്ട്രിയൽ നാഷനൽ കബഡി ചാമ്പ്യൻഷിപ്പിന് ഉദുമ പള്ളത്ത് തുടക്കമായി.[www.malabarflash.com]

കർണാടക ട്രാൻസ്പോർട്ട് മന്ത്രി എച്ച് എം രേവണ്ണ ഉദ്ഘാടനം ചെയ്തു. എൻ .എ നെല്ലിക്കുന്ന് അധ്യക്ഷനായി.കബഡി താരങ്ങൾ അണിനിരന്ന വർണ്ണ ശബളമായ മാർച്ച് പാസ്റ്റിന് കെ കുഞ്ഞിരാമൻ എം. എൽ.എ സല്യൂട്ട് സ്വീകരിച്ചു.ഇന്റർനാഷണൽ കബഡി ഫെഡറേഷൻ സ്ഥാപക പ്രസിഡണ്ട് ജനാർദ്ദന സിംഗ് ഗലോട്ട് മുഖ്യാതിഥിയായി. 

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ മുഹമ്മദലി, കേരള കബഡി അസോസിയേഷൻ പ്രസിഡണ്ട് സുധീർ മഞ്ചേശ്വരം, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എൻ .എ സുലൈമാൻ, ഡി.സി സി.പ്രസിഡണ്ട് ഹക്കീം കുന്നിൽ, മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ് മാൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ശ്രീകാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ടി ജോസ് തയ്യൽ, കാസർകോട് കബഡി അസോസിയേഷൻ പ്രസിഡണ്ട് പ്രവീൺ രാജ്, 

സ്വാഗത സംഘം ജനറൽ കൺവീനർ എ വി .ഹരിഹര സുദനൻ പ്രസംഗിച്ചു. അമേച്വർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ദിനേശ് പട്ടേൽ ഇന്ത്യൻ പതാക ഉയർത്തി.

കേരള, ജില്ലാ കബഡി അസോസിയേഷൻ പ്രസിഡണ്ടുമാരായ സുധീർകുമാർ മഞ്ചേശ്വരം, പ്രവീൺ രാജ് ഉദുമ എന്നിവർ സംസ്ഥാന , ജില്ലാ പതാകകൾ ഉയർത്തി.

ബിഎസ്എഫ്- യുപി പൊലീസ്, ബിപിസിഎൽ- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ടീമുകൾ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടി.

അമച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള കബഡി അസോസിയേഷൻ, കാസർകോട് കബഡി അസോസിയേഷൻ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്ക് നാലാംവാതുക്കൽ, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവർ ചേർന്നാണ് 26 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾക്ക് ഉദുമ പള്ളത്ത് ആണ് വേദി ഒരുക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.