Latest News

കോഴി പ്രസവിച്ചു !

വയനാട്: കോഴി പ്രസവിക്കുമോ?. കമ്പളക്കാട് ഭാഗത്താണ് തിങ്കളാഴ്ച കൗതുകം നിറഞ്ഞ ഈ ചോദ്യം ഉയര്‍ന്നത്. സംശയാലുക്കള്‍ കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ വളര്‍ത്തുകോഴികളിലൊന്നാണ് പ്രസവിച്ചതായി പറയപ്പെടുന്നത്.[www.malabarflash.com]

അതും പൊക്കിള്‍കൊടിയോടുകൂടി. ഇദ്ദേഹത്തിന്റെ വീട്ടിലെ വിവിധയിനം കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.

ദിവസങ്ങള്‍ക്ക് മുമ്പ് 11 മുട്ടകളുമായി അടയിരുത്തിയതായിരുന്നു പിടക്കോഴിയെ. തിങ്കളാഴ്ച ഉച്ചയോടെ ഫാം ജീവനക്കാരന്‍ കോഴിക്കൂട്ടില്‍ പോയിനോക്കിയപ്പോള്‍ പിടക്കോഴിയുടെ അടുത്ത് കറുത്തനിറത്തിലായി ഒരു ചെറിയ ജീവനില്ലാത്ത കോഴിക്കുഞ്ഞ്. എടുത്തുനോക്കിയപ്പോള്‍ പൊക്കിള്‍കൊടിയും ഉള്ളതായി ജീവനക്കാരന്‍ പറഞ്ഞു. അടയിരുത്തിയ മുട്ടകളാകട്ടെ അതേപടി അവിടെത്തന്നെയുണ്ട്. സംശയം തീരാതെ, കൂട്ടില്‍ മറ്റു വല്ല ജീവികളും കൊണ്ടിട്ടതാണോ എന്ന്് കരുതി തിരഞ്ഞപ്പോള്‍ അടുത്തെങ്ങും അങ്ങനെ ഒരു സാധ്യതയും കണ്ടുമില്ല. മാത്രമല്ല ചെറിയ നെറ്റുകള്‍ കൊണ്ട് അടച്ചകൂട്ടിലാണ് പിടക്കോഴി അടയിരിക്കുന്നത്. കൂട്ടിലേക്ക് മറ്റു ജീവികള്‍ക്ക്് പ്രവേശനം അത്ര എളുപ്പവുമല്ല. അതുകൊണ്ടാണ് വീട്ടുകാരും ഇത് പ്രസവം തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നത്.

ദിവസവും മുട്ടയിടുന്ന കോഴി മൂന്നാഴ്ചയായി മുട്ടയിടുന്നില്ലായിരുന്നു. കോഴിയുടെ പ്രത്യുത്പാദന അവയവത്തില്‍ ഒരു മുട്ട കുടുങ്ങിപ്പോയതാവാം കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. എന്തൊക്കെയായാലും നാട്ടുകാരും വീട്ടുകാരും ഇവിടെ അത്ഭുതത്തിലാണ്. കുഞ്ഞ് ചത്തുപോയതിന്റെ ചെറിയൊരു സങ്കടത്തിലും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.