ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആധുനിക ഇന്റൻസീവ് കെയർ യൂണിറ്റ് ഒരുക്കുന്നതിനാണു തുക കൈമാറിയത്.
വിവാഹച്ചടങ്ങുകൾ നടന്ന എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിനു മുന്നിൽ ജനപ്രതിനിധികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലിനോ ജേക്കബിന്റെ മകൻ മനു ജേക്കബ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതയ്ക്ക് ഏഴു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
തിങ്കളാഴ്ചയായിരുന്നു എറണാകുളം എ.എൽ. ജേക്കബ് റോഡിൽ അറയ്ക്കൽ ലിനോ ജേക്കബ്-ഷീല ദന്പതികളുടെ മകൻ മനു ജേക്കബും ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തൃശൂർ ആലപ്പാട്ട് വർഗീസ്-ഷാജില ദന്പതികളുടെ മകൾ ഗീതുവും തമ്മിലുള്ള വിവഹം. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ വിവാഹം ആശീർവദിച്ചു.
വിവാഹച്ചടങ്ങ് ലഘുവായി നടത്തിയാണ് ജനറൽ ആശുപത്രിക്കു നൽകുന്നതിനുള്ള പണം കണ്ടെത്തിയത്. വധൂവരന്മാരെ വയലാർ രവിയും കൊച്ചി മേയർ സൗമിനി ജെയിനും തുളസി മാലയിട്ടു സ്വീകരിച്ചു.
കെ.വി. തോമസ് എംപി, കോണ്ഗ്രസ് നേതാക്കളായ ഡോമിനിക് പ്രസന്റേഷൻ, ലൂഡി ലൂയിസ്, ഡോ. ജുനൈദ് റഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യൂത്ത് കോണ്ഗ്രസ് പാർലമെന്ററി കമ്മിറ്റി സെക്രട്ടറിയും കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അംഗവുമാണു മനു ജേക്കബ്.

No comments:
Post a Comment