മലപ്പുറം: കെഎൻഎം മുൻ ജില്ലാ സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായ പത്തപ്പിരിയം നീരുൽപ്പൻ ഉസ്മാൻ മദനി (65) ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.[www.malabarflash.com]
തൃക്കലങ്ങോട് മരത്താണിയിൽ തിങ്കളാഴ്ച 11.30ന് ആണു സംഭവം. മഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എടവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി, കേരള ഹജ് കമ്മിറ്റിയംഗം, എടവണ്ണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മദ്രസാ നവീകരണ ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചു.
കെഎൻഎം ഹജ് സെൽ ലീഡറും കാരക്കുന്ന് എഎംയുപി സ്‌കൂൾ റിട്ട. അധ്യാപകനുമാണ്.
ഭാര്യ: മൈമൂന (എടവണ്ണ പഞ്ചായത്തംഗം). മക്കൾ: വലീദ് സമാൻ, സിദറത്തുൽ മുൻതഹ, സഹൽ സമാൻ, യുസ്‌രി സമാൻ, മിഹ്‌നത്തുൽ മുൻതഹ (യുഎസ്എ), ബാദിയത്തുൽ മുൻതഹ, പരേതനായ മിസ്ഹബ് സമാൻ. മരുക്കമൾ: നുസ്‌റത്ത് (മലപ്പുറം), ഷഹനാസ് (പയ്യോളി), താരിഖ്, നജീബ് (ഇരുവരും ആലുവ).
No comments:
Post a Comment