Latest News

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: 4 പേർ അറസ്റ്റിൽ

കൊല്ലം: നഗരത്തിൽ അർധരാത്രി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ നാലു പേർ അറസ്റ്റിൽ. പന്മന വല്യത്തു ജംക്‌ഷൻ കോട്ടപ്പുറത്തു വീട്ടിൽ റോയിസ്ഖാൻ (42), പന്മന വല്യത്തു തയ്യിൽ പടീറ്റതിൽ നാദിർഷ (34), ചവറ ഇടപ്പള്ളിക്കോട്ട മാവേലി കോയിത്തറ വീട്ടിൽ മുഹമ്മദ്​ റഫീക്ക് (32), ചവറ പന്മന നിഷാദ്​ മൻസിലിൽ നിസാം (26) എന്നിവരെയാണു വെസ്റ്റ് സിഐ വി.എസ്.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

18നു രാത്രി പതിനൊന്നരയോടെയാണു ചിന്നക്കട പായിക്കട റോഡിൽ ഇലക്ട്രോണിക്സ് ഷോപ് നടത്തുന്ന തങ്കശേരി തോട്ടയ്ക്കാട് ക്ഷേത്രത്തിനു സമീപം നിയോ കോട്ടേജിൽ റോയിയെ (47) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച  പുലർച്ചെ ഒരുമണിയോടെ നീണ്ടകരയിൽ നിന്നാണു പ്രതികളെ പിടികൂടിയതെന്നു സിറ്റി പോലീസ് കമ്മിഷണർ ഡോ.എ.ശ്രീനിവാസ് അറിയിച്ചു.

മുൻപു നഗരത്തിൽ ഇലക്ട്രിക്കൽ കട നടത്തിയിരുന്ന റോയിസ് ഖാനാണു മുഖ്യസൂത്രധാരൻ. റോ​യി​യും സ​ഹോ​ദ​ര​നും ചി​ന്ന​ക്ക​ട​യി​ൽ ഇലക്ട്രിക്ക​ൽ മൊത്തവ്യാ​പാര സ്ഥാപനം നടത്തുകയാ​ണ്. വ്യാപാരം മോശമായതിനെ തുടർന്ന് ഇതു പൂട്ടിപ്പോയിരുന്നു. ഇയാൾ പുതിയ കട തുടങ്ങാനിരിക്കുകയായിരുന്നു.

ഇ​വി​ടെത്തന്നെയായിരുന്നു റോയിസ്ഖാന്റെ കടയും. മു​ൻ​കൂ​ട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്ര​കാ​ര​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യതെന്നും ബിസിനസ് കുടിപ്പകയാണു കാരണമെന്നും പോലീസ് പറഞ്ഞു. തൃശൂർ സ്വദേശിയായ റോയിയെ വിരട്ടി ഓടിക്കുകയായിരുന്നു ലക്ഷ്യമെന്നാണു പ്രതികളുടെ മൊഴി. എന്നാൽ പോലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല.

വ്യാഴം രാത്രി 11നു അടച്ച ശേഷം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന റോയിയെ അക്രമികൾ വഴിയിൽ തടയുകയും വാനിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് അടിക്കുകയും ചെയ്തു. പകച്ചുപോയ റോയിയെ സംഘം ബലം പ്രയോഗിച്ചു വാനിലേക്കു കയറ്റി. തുടർന്നു റോയിസ്​ഖാ​ന്റെ മാടൻനടയിലെ വാടകവീട്ടിലെത്തിച്ചു പ്രതികൾ റോയിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തു.

റോയിയുടെ സഹോദരൻ റെജിയുടെ പരാതിയിലാണ്​ പോലീസ്​ കേസെടുത്തത്​. പള്ളിത്തോട്ടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാനും റോയിയുടെ ബുള്ളറ്റും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംഭവ ദിവസം മുതൽ പ്രതികൾക്കായി പോലീസ്​ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ നീണ്ടകരയിൽ നിന്നു പ്രതികൾ പോലീസി​ന്റെ പിടിയിലാവുകയായിരുന്നു. വാഹനത്തിൽ കടക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്നു തടഞ്ഞു നിർത്തിയാണ്​ പിടികൂടിയത്​. ​

എസിപി ജോർജ്​ കോശിയുടെ മേൽനോട്ടത്തിൽ വെസ്​റ്റ്​ സിഐ വി.എസ്.ബിജു നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ എസ്​​െഎ നിസാമുദ്ദീൻ, ഗ്രേഡ് എസ്ഐ സന്തോഷ്, സിപിഒമാരായ ഫിറോസ്, ഷാജി, ഷാഡോ ടീം എന്നിവരാണ് ഉണ്ടായിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.