കൊട്ടാരക്കര : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് അപകടകരമാം വിധത്തിൽ കാറിൽ പിന്തുടർന്ന് അമിത വേഗതയിൽ ഇടിച്ച് കയറാൻ ശ്രമിച്ച മൂന്നു യുവാക്കളെ കൊട്ടാരക്കര പോലീസ് പിടികൂടി .[www.malabarflash.com]
വാളകം വിളയില്‍ പുത്തന്‍ വീട്ടില്‍ സജിജോണ്‍ (42), വാളകം വാലികോട് വീട്ടിൽ അഭിലാഷ് (35), വാളകം വട്ടക്കാട്ട് കുന്നില്‍ വീട്ടിൽ ജിബിന്‍ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. എം സി റോഡ് വഴി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെയാണ് കൊട്ടാരക്കര പനവേലി ഭാഗത്ത് ആഡംബര കാറിൽ എത്തിയ യുവാക്കൾ അപകടകരമാം വിധത്തിൽ പിന്തുടർന്നത്.
മുഖ്യമന്ത്രിയുടെ രണ്ട് പൈലറ്റ് വാഹനങ്ങളെയും മറികടന്ന് മുഖ്യമന്ത്രിയുടെ കാറിന്റെ തൊട്ട് പിറകിൽ അപകടകരമാം വിധത്തിൽ കാറോടിച്ച് കയറ്റുകയായിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസ് സംഘം കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും കൊട്ടാരക്കര എസ്ഐ സി. കെ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളെ പിന്തുടർന്ന് വാളകം മരങ്ങാട്ട് ഭാഗത്ത് സാഹസികമായി പിടികൂടുകയായിരുന്നു.

പിടിയിലാവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു . കാറിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.
No comments:
Post a Comment