മര്‍കസ് റൂബി ജൂബിലി ഭാഗമായി നടന്ന സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗോവധ നിരോധനത്തിന്റെ പേരില്‍ അനാവശ്യ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണ്. മതപരിവര്‍ത്തനം ആഘോഷിക്കപ്പെടേണ്ടതല്ല. പുരാതന കാലം മുതല്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും അന്നൊന്നും ഇത് ആഘോഷമാക്കിയിട്ടില്ല. ഒരു മതപരിവര്‍ത്തനവും ഏതെങ്കിലും മതത്തിന്റെ ഔചിത്യമില്ലായ്മയായി പരിഗണിക്കപ്പെടരുത്. മതപരിവര്‍ത്തനത്തെ സൗഹാര്‍ദം തകര്‍ക്കാനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷവര്‍ഗീയതയെ നേരിടേണ്ടത് ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയാണ് ഭൂരിപക്ഷ വര്‍ഗീയത ചെറുക്കേണ്ടത്. ഭരണകൂടം തന്നെ മതാഷ്ഠിതമാകുന്നത് ഭിന്നതക്ക് ആക്കം കൂട്ടും. മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന കാന്തപുരത്തിന്റെ നിലപാടും മര്‍കസിന്റെ പ്രവര്‍ത്തനവും മതസൗഹാര്‍ദത്തിന് മുതല്‍ക്കൂട്ടാണെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു.
മര്‍കസ് അഡ്‌നോക് നിര്‍മിച്ച് നല്‍കുന്ന അഞ്ച് വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പി സി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എം എല്‍ എമാരായ പി ടി എ റഹീം, ജോര്‍ജ് എം തോമസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ശ്രീധരന്‍ നായര്‍, ഡോ. കെ മൊയ്തു, സൂര്യ അബ്ദുല്‍ ഗഫൂര്‍, റോയ് വരിക്കോട്, വിനോദ് പടനിലം, പടാളിയില്‍ ബഷീര്‍, അബ്ദുര്‍റഹ്മാന്‍ ഇടക്കുനി, ഹാരിസ് കിണാശ്ശേരി, പി കെ മുഹമ്മദ് കുന്ദമംഗലം, അഡ്വ. പി പി സുനീര്‍, വി എം കോയ മാസ്റ്റര്‍, പി മുഹമ്മദ് യൂസുഫ് പ്രസംഗിച്ചു.
No comments:
Post a Comment