തൃശൂർ: മൈലാഞ്ചി മൊഞ്ചുമായി മൊഞ്ചത്തികൾ നിറഞ്ഞാടിയപ്പോൾ കലോത്സവത്തിന്റെ ഒന്നാംനാളിനു നിറസമൃദ്ധി. ഇഴമുറിയാത്ത ഇശലുകളും മൊഞ്ചത്തിമാരുടെ ചടുലതാളവും കാണികൾ നെഞ്ചകമേറ്റിയപ്പോൾ വേദി രാജമല്ലിയിൽ ഉത്സവമേളം.[www.malabarflash.com]
ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരം അരങ്ങേറിയ ഹോളിഫാമിലി സ്കൂളിന്റെ അകവും പുറവുമെല്ലാം ഒരു മൈലാഞ്ചിക്കല്യാണത്തിന്റെ തിക്കും തിരക്കുമായിരുന്നു. മുഷിപ്പിക്കാത്ത അവതരണവുമായി ഓരോ ടീമും ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ കാണികളുടെ പ്രോത്സാഹനത്തിന്റെ ആവേശവും അതിരുകളില്ലാത്തതായി.
ഒപ്പനയുടെ ശീലവട്ടങ്ങളിൽ പാടിയും ആടിയും മൊഞ്ചത്തികൾ കാണികളെ ആസ്വാദനത്തിന്റെ പുത്തൻലോകത്തേക്കു കൊണ്ടുപോയി.
നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ആകാംക്ഷയുടെ പർദയണിഞ്ഞ്, പ്രതീക്ഷയുടെ കണ്‍തുറന്ന് എല്ലാവരും അക്ഷമരായി കാത്തിരുന്നു. ഒന്നിനൊന്നു മികച്ച പ്രകടനവുമായി ഓരോ ടീമും ഒപ്പന ആടിത്തീർക്കുന്പോഴേക്കും കാണികളുടെ നിർവൃതി കൈയടികളിൽ പ്രതിഫലിച്ചു. മൈലാഞ്ചിക്കല്യാണത്തിനു നല്ലൊരു ബിരിയാണി കഴിച്ച നിർവൃതി.
ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ മത്സരിച്ച 29 ടീമുകളിൽ 28ഉം എ ഗ്രേഡ് നേടി. ചൊവ്വാഴ്ചയാണു ഹയർ സെക്കൻഡറി വിഭാഗം ഒപ്പന.

No comments:
Post a Comment