കാസര്‍കോട്: കാസര്‍കോട്ട് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് സോഷ്യല്‍ മീഡിയയില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നത് തുടരുന്നു.[www.malabarflash.com]
ഒരു മെഡിക്കലിനെതിരെയാണ് പ്രചരണവുമായി ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീക്ക് മരുന്ന് മാറി നല്‍കിയെന്ന് പറഞ്ഞ് തുടങ്ങുന്ന പ്രചരണം മറ്റു വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവസാനിക്കുന്നത്.
നേരത്തെ ഒരു കൂള്‍ബാറിനെതിരെയും ഒരു ആസ്പത്രിക്കെതിരേയും സമാന രീതിയില്‍ പ്രചരണമുണ്ടായിരുന്നു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട്ട് വീണ്ടും പ്രശ്‌നമുണ്ടാക്കാനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ശബ്ദ സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം നടക്കുന്നു. ഇവ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment