വടകര: അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ രണ്ടു പേർ വടകരയിൽ പിടിയിൽ. താഴെ അങ്ങാടി ബൈത്തുൽ മശ്ഹൂറയിൽ സുല്ലു എന്ന സലീം (38), മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ കളത്തിൽ അബ്ദുൾ ലത്തീഫ് (42) എന്നിവരെയാണു ഡിവൈഎസ്പി ടി.പി. പ്രേമരാജൻ, സിഐ ടി. മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ്ചെയ്തത്. [www.malabarflash.com]
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളാണ് ഇവരിൽ നിന്നു കണ്ടെടുത്തതെന്നു റൂറൽ എസ്പി എം.കെ. പുഷ്കരൻ അറിയിച്ചു.
ഡിവൈഎസ്പിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്. തിരക്കേറിയ സ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകുകയായിരുന്നു ഉദ്ദേശ്യം. ഇതിനു വേണ്ടി വടകര എംആർഎ ഹോട്ടലിനു മുന്നിൽ നിൽക്കുകയായിരുന്ന സുല്ലു എന്ന സലീമിനെ പിടികൂടിയ പോലീസ് 49,000 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. തുടർന്ന് താഴെഅങ്ങാടിയിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2,67,500 രൂപ കൂടി പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു മേലാറ്റൂരിലെ ലത്തീഫുമായുള്ള ബന്ധം വ്യക്തമായത്.
ഇരുവരും മറ്റൊരാളും ചേർന്നു വയനാട്ടിൽ വച്ചാണു കള്ളനോട്ട് നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കള്ളനോട്ടുകൾ ബംഗളൂരുവിൽ നിന്നു കിട്ടിയതാണെന്നു പറഞ്ഞു അന്വേഷണത്തിന്റെ ദിശ മാറ്റാൻ പ്രതികൾ ശ്രമിച്ചെങ്കിലും ഇവരുടെ മൊഴി തെറ്റാണെന്ന് പോലീസിനു വ്യക്തമായി.
മൂന്നാമത്തെയാളെ പിടികൂടിയാലേ കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പ്രിന്ററും മഷിയും കണ്ടെത്താനാകൂ. സംഘം നിർമിച്ചത് ഒറിജിനലിനെ വെല്ലുന്ന നോട്ടുകളാണ്. എല്ലാറ്റിലും ത്രെഡ് വ്യക്തമായി കാണാം. എത്ര കള്ളനോട്ടുകൾ വിതരണം ചെയ്തെന്ന് അറിവായിട്ടില്ല.
ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർദേശീയ റാക്കറ്റുമായി ഇവർക്കു ബന്ധമുള്ളതായി പോലീസ് പറഞ്ഞു. മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറിയാൽ ഒന്നര ലക്ഷം രൂപയുടെ യഥാർഥ കറൻസി റാക്കറ്റിൽ നിന്നു ലഭിക്കും. റൂറൽ ജില്ലയിൽ ഇതു മൂന്നാം തവണയാണു കള്ളനോട്ടുകൾ പിടികൂടുന്നത്. ഇവയ്ക്കെല്ലാം ബംഗളൂരുവുമായി ബന്ധമുണ്ട്.
ഓർക്കാട്ടേരിയിൽ നിന്ന് ഈയിടെ ഒളിച്ചോടി കോഴിക്കോട് പിടിയിലായ അംജാദും പ്രവീണയും ചേർന്നു നിർമിച്ച കള്ളനോട്ടിനെ വെല്ലുന്ന വിധത്തിലാണ് ഇവരുടെ ഇടപാടെന്ന് എസ്പി പറഞ്ഞു. അംജാദിനും ബംഗളൂരു ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. സലീമും അബ്ദുൾ ലത്തീഫും വയനാട്ടുകാരനും ഗൾഫിൽ വച്ചാണു പരിചയപ്പെട്ടത്.
കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജൂണിയർ എസ്ഐ കെ. മുരളീധരൻ, എഎസ്ഐമാരായ ബാബു കക്കട്ടിൽ, സി.എച്ച്.ഗംഗാധരൻ, സീനിയർ സിപിഒ കെ.പി. രാജീവൻ, സിപിഒമാരായ കെ. യൂസഫ്, വി.വി. ഷാജി, എൻ.കെ. പ്രദീപൻ എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.

No comments:
Post a Comment