മംഗളൂരു: കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിയുതിര്‍ത്ത് പിടികൂടി. മംഗളൂരു കാട്ടിപ്പള്ളയിലെ ദീപക് എന്ന ദീപു(32) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.[www.malabarflash.com]
കാറിലെത്തിയ നാലംഗ സംഘം ദീപകിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു. സിം കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് ദീപക്കിന്. ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കാറിലെത്തിയ സംഘം ദീപകിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
വിവരമറിഞ്ഞ് സൂറത്കല്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് കാറിനു നേരെ വെടിയുതിര്‍ത്ത് കാര്‍ തടഞ്ഞു നിര്‍ത്തുകയും കാറിലുണ്ടായിരുന്ന നാലു പേരെയും പിടികൂടുകയുമായിരുന്നു. മൂഡുബിദ്രിയില്‍ വച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

No comments:
Post a Comment