Latest News

ലീഗ്‌ പ്രവർത്തകർ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കരുത്‌; എസ്‌ഡിപിഐ

കാഞ്ഞങ്ങാട്‌: സൗഹാർദ്ധാന്തരീക്ഷം നിലനിൽക്കുന്ന കാഞ്ഞങ്ങാട്‌ മീനപ്പീസ്‌ ഹദ്ദാദ്‌ നഗർ ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള നീക്കങ്ങളിൽ നിന്ന് മുസ്ലിം ലീഗ്‌ പ്രവർത്തകർ പിന്മാറണമെന്ന് എസ്‌ഡിപിഐ കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

കഴിഞ്ഞ ദിവസം മേഖലയിൽ മുസ്ലിം ലീഗ്‌ സംഘടിപ്പിച്ച പൊതുയോഗത്തിനു മുന്നോടിയായി നടന്ന‌ പ്രകടനത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ എസ്‌ഡിപിഐയുടെ പോസ്റ്ററുകളും ബസ്‌ സ്റ്റോപ്പിൽ സ്ഥാപിച്ച സമയ വിവര ബോർഡുകളും മറ്റും നശിപ്പിച്ചത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.
സമീപപ്രദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രവർത്തകരെക്കൊണ്ട്‌ പാർട്ടിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്തത്‌ സംഘർഷം സൃഷ്ടിക്കുക എന്ന ഉദ്ധേശത്തോടെയാണെന്ന് നേതാക്കൾ ആരോപിച്ചു. ലീഗ്‌ പ്രവർത്തകരുടെ ഗുണ്ടായിസം പോലീസ്‌ നോക്കി നിൽക്കുകയായിരുന്നെന്ന ആക്ഷേപവും ഉയർന്നു.
മേഖലയിലെ സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിനായി ലീഗ്‌ നേതൃത്വം തങ്ങളുടെ അണികളെ നിലക്ക്‌ നിർത്താൻ തയ്യാറാവണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മറ്റി പ്രസിഡണ്ട്‌ അബ്ദുൽ റഹ്മാൻ മൗലവി പറഞ്ഞു. സെക്രട്ടറി നാസർ കമ്മാടം, സമദ്‌ പാറപ്പള്ളി, ജംഷി സദ്ധാംമുക്ക്‌, അൻവർ ഹദ്ദാദ്‌, റിയാസ്‌, നൗഷാദ്‌ ഹദ്ധാദ്നഗർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.