Latest News

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ വൈകിട്ട് ഏഴു മണിവരെ കാസര്‍കോട് ബി.സി.റോഡ് ജംഗ്ഷന്‍ മുതല്‍ ചെര്‍ക്കള ജംഗ്ഷന്‍ വരെയുള്ള നാഷണല്‍ ഹൈവേയില്‍ കൂടിയുള്ള ഗതാഗതത്തിനു നിയന്ത്രണം.[www.malabarflash.com] 

 മംഗലാപുരം ഭാഗത്തുനിന്നും കാസര്‍കോട് നഗരത്തില്‍ നിന്നും കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്് പ്രസ്‌ക്ലബ് ജംഗ്ഷന്‍ വഴി കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.
കണ്ണൂര്‍, പൊയിനാച്ചി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍, ദേളി പരവനടുക്കം റോഡ് വഴി ചെമ്മനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ, ചട്ടഞ്ചാല്‍മാങ്ങാട് റോഡ് വഴി കളനാട് കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ചോ പ്രസ്‌ക്ലബ് ജംഗ്ഷന്‍ വഴി കാസര്‍കോട് ടൗണില്‍ പ്രവേശിക്കണം.
കാസര്‍കോട് ടൗണില്‍ നിന്നും ബദിയടുക്ക, ആദൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍ വഴിയോ, കറന്തക്കാട് വഴിയോ സീതാംഗോളി വഴി പോകണം. ആദൂര്‍ബദിയടുക്ക വഴി ചെര്‍ക്കളയില്‍ എത്തുന്ന വാഹനങ്ങള്‍ ചട്ടഞ്ചാലില്‍ എത്തി ദേളി വഴി കാസര്‍കോട് ഭാഗത്തേക്ക് പോകണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.