ചാവക്കാട്: 35 ലക്ഷം രൂപയുടെ റദ്ദാക്കിയ കറൻസി നോട്ടിന് ഏഴു ലക്ഷം വിലയിട്ടു കൈമാറ്റത്തിനു ശ്രമിക്കവെ മൂന്നുപേർ ചാവക്കാട് പോലീസിന്റെ പിടിയിലായി. ആയിരവും അഞ്ഞൂറും അടങ്ങുന്ന നോട്ടുകളെത്തിയതു ഗുജറാത്തിൽനിന്ന്.[www.malbarflash.com]
ഗുജറാത്തിലെ പ്രമുഖ ഇലക്ട്രിക്കൽ കരാറുകാരനായ കൊല്ലം പുനലൂർ മില്ലിനു സമീപം കമുകിഞ്ചേരി സജികുമാർ (44), തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ബിനുമന്ദിരത്തിൽ എസ്.കെ. മണി (56), തൃശൂർ കൊരട്ടി വാതല്ലൂർ വീട്ടിൽ അഭിലാഷ്(40) എന്നിവരാണ് ചാവക്കാട് ഇൻസ്പെക്ടർ കെ.ജി. സുരേഷ്, എസ്ഐ എ.വി. രാധാക്യഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ചൊവ്വാഴ്ച രാത്രി 10.30ന് നഗരത്തിലെത്തിയ ഇവരെ പിടികൂടുകയായിരുന്നു. ചാവക്കാട് സെന്ററിൽ നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് സംശയം തോന്നി മൂന്നുപേരെയും ചോദ്യം ചെയ്യുകയായിരുന്നു. നിരോധിക്കപ്പെട്ട ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും കെട്ടുകളായി 35 ലക്ഷം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു.
സജികുമാറിനു മണിയുമായും മണിക്ക് അഭിലാഷുമായുമുള്ള ബന്ധമാണ് മൂവരെയും ഒന്നിപ്പിച്ചത്. 35 ലക്ഷത്തിന്റെ നിരോധിക്കപ്പെട്ട നോട്ട് നൽകിയാൽ പകരം ഏഴര ലക്ഷം അസൽ നോട്ട് നൽകാമെന്ന അഭിലാഷിന്റെ ഉറപ്പിലാണ് ഇവർ ഗുരുവായൂരിൽ ഒന്നിച്ചത്. ഗുജറാത്തിൽനിന്നു ട്രെയിൻ മാർഗം തൃശൂരിലെത്തിയശേഷം ബസിൽ കയറിയാണു സജികുമാർ ഗുരുവായൂരിലെത്തിയത്. മറ്റു രണ്ടു പേരും ഇയാളെ കാത്തുനിന്നു. പിന്നീടു മൂവരും ചാവക്കാട്ടെത്തി.

കൊരട്ടിയിൽ തടിബിസിനസുകാരനാണ് അഭിലാഷ്. ഇത്തരത്തിൽ പണമിടപാടു സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്.
No comments:
Post a Comment