മട്ടന്നൂർ: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മട്ടന്നൂർ പാലോട്ടുപള്ളിക്കു സമീപമാണ് അപകടം. മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മൻസിലിൽ പി.കെ.ഹർഷാദ് (23), പള്ളൂർ ഇടയിൽപീടിക റോഡിലെ നൂറാസ് ഹൗസിൽ മുഹമ്മദ് സഫ്‌വാൻ (21) എന്നിവരാണു മരിച്ചത്.[www.malabarflash.com]
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മുഴപ്പിലങ്ങാട്ടെ സി.അബൂബക്കറിന്റെയും ശംഷാദയുടെയും മകനാണ് ഹർഷാദ്. എസ്എഫ്ഐ തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റാണ്. നിക്മൽ, അഫ്നാസ് എന്നിവർ സഹോദരങ്ങൾ.
തലശ്ശേരി ലോഗൻസ് റോഡിലെ കടയിൽ ജീവനക്കാരനായ മുഹമ്മദ് സഫ്‌വാൻ ബഹ്റൈനിലുള്ള കെ.സി.സലിമിന്റെയും നങ്ങത്താൻ സാബിറയുടെയും മകനാണ്. സൽമാൻ, യാസിൻ, ഹീബ എന്നിവർ സഹോദരങ്ങൾ.

മട്ടന്നൂരിൽ സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിലും എത്തിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായ ഹർഷാദിന്റെ മരണത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. മുൻപു തൊടുപുഴയിൽ ഷൂട്ടിങ് സ്ഥലത്ത് എത്തിയപ്പോൾ ഹർഷാദിനൊപ്പം എടുത്ത ഫോട്ടോയും മമ്മൂട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹർഷാദുമായി ഓൺലൈൻ സൗഹൃദം ഉണ്ടെന്നും സ്നേഹവും പിന്തുണയും ലഭിച്ചിരുന്നുവെന്നും ദുൽഖർ സൽമാനും കുറിച്ചു. ഹർഷാദിന്റെ കീശയിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആശുപത്രിയിൽ തിരിച്ചറിഞ്ഞത്.

No comments:
Post a Comment