കോഴിക്കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണു കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്.[www.malabarflash.com]
പൂച്ചാക്കൽ പാണാവള്ളി അരയൻകാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽനിന്നു യുകെജി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആന്ധ്ര അനന്തപുരം വീരബലിപ്പേട്ട സ്വദേശി ചിന്നപ്പയെ (75) അറസ്റ്റു ചെയ്തു.

പണം നീട്ടി പ്രലോഭിപ്പിച്ചു കുട്ടിയെ കൂടെച്ചെല്ലാൻ പ്രേരിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ടു വീട്ടുകാരെ വിവരം അറിയിച്ചു. ഇയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടുകയിരുന്നു. ചിന്നപ്പയുടെ ബാഗില്‍നിന്നു ബേക്കറി പലഹാരങ്ങളും കളിപ്പാട്ടങ്ങളും കത്തിയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
കോഴിക്കോട് കക്കോടി ചേലപ്പുറത്തു ബിജീഷിന്റെ ഭാര്യ അപര്‍ണയുടെ കയ്യിലിരുന്ന ഒന്നര വയസുകാരിയെ അജ്ഞാതന്‍ തട്ടിപ്പറിച്ചോടുകയായിരുന്നു. പ്രധാന റോഡില്‍നിന്നു വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ആൾ അടുക്കളയിലേക്ക് ഒാടിക്കയറിയാണു കുഞ്ഞിനെ തട്ടിയെടുത്തത്. അപര്‍ണ ബഹളം വച്ചപ്പോൾ വീടിനുപുറത്തു കുട്ടിയെ ഉപേക്ഷിച്ച് അജ്ഞാതന്‍ രക്ഷപ്പെട്ടു. അപര്‍ണയുടെയും കുട്ടിയുടെയും മാല ഇയാൾ പൊട്ടിച്ചെങ്കിലും നഷ്ടമായില്ല. മാലപൊട്ടിക്കാനുള്ള ശ്രമമാണെന്നാണു പോലീസിെന്റ നിഗമനം.

No comments:
Post a Comment