Latest News

സുബൈദ വധം: മുഖ്യപ്രതിയുടെ തിരിച്ചറിയൽ പരേഡ് ബുധനാഴ്ച

കാഞ്ഞങ്ങാട്:  പെരിയ ചെക്കിപ്പളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനായ ഒന്നാംപ്രതിയെ 21 ന് കാഞ്ഞങ്ങാട് ജില്ലാജയിലിൽ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും. അബ്ദുൾ അസീസ് എന്ന കർണാടക അസീസിനെയാണ് പരേഡിന് വിധേയനാക്കുക.[www.malabarflash.com]

സുള്ള്യവനത്തിനുള്ളിൽ വെച്ച് അതിസാഹസികമായാണ് അസീസിനെ പോലീസ് പിടികൂടിയത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുംശേഷം റിമാന്റിൽ കഴിയുകയാണ് അസീസ്. 

കേസിൽനേരത്തെഅറസ്റ്റിലായ മൂന്നുപ്രതികളിൽ രണ്ടുപേരെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.