കാഞ്ഞങ്ങാട്: വഴി ചോദിക്കാന്‍ ലോറിയില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ ബൈക്കിടിച്ച് മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
അമ്പലത്തറ ഗുരുപുരത്ത് ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല ആലൂര്‍ സ്വദേശി മണികണ്ഠനാ(49)ണ് തല്‍ക്ഷണം മരണപ്പെട്ടത്.
ബൈക്കോടിച്ചിരുന്ന ഏഴാംമൈലിലെ അബ്ദുള്‍ഖാദറിന്റെ മകന്‍ റമീസി(20)നാണ് ഗുരുതരമായി പരിക്കേറ്റത്.
ഗുരുപുരത്ത് ലോറി നിര്‍ത്തിയ ശേഷം ചുള്ളിക്കരയിലേക്ക് വഴി ചോദിക്കാന്‍ ഇറങ്ങിയ മണികണ്ഠനെ റമീസ് ഓടിച്ച കെ എല്‍ 60 എം 1855 നമ്പര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പരിക്കേററ റമീസിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും പത്രവിതരണം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന താനാണ് തനിച്ച് ഓട്ടോറിക്ഷയില്‍ റമീസിനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചതെന്ന് കോട്ടപ്പാറയിലെ സാബു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ റമീസിന് പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ കേശവന്‍ നായര്‍-മാധവി ദമ്പതികളുടെ മകനാണ് മരണപ്പെട്ട മണികണ്ഠന്‍. ഭാര്യ: സ്മിത. മകന്‍: വിഷ്ണു (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: രാമചന്ദ്രന്‍ (റിട്ട. കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍), രാധാകൃഷ്ണന്‍, സുകുമാരന്‍ (ഇരുവരും ഗള്‍ഫ്), സഹദേവന്‍, പ്രേമാനന്ദന്‍.
No comments:
Post a Comment