കാസര്‍കോട്: റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ബൈത്തു റഹ്മ നിര്‍മ്മാണ സഹായ ഫണ്ട് വിതരണം റിയാദ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ മുഹമ്മദ് കുഞ്ഞി തൈവളപ്പ് സുബൈദ നാരമ്പാടിയുടെ കുടുംബത്തിന് കൈമാറി നിര്‍വ്വഹിച്ചു.[www.malabarflash.com]
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ അകാലത്തില്‍ മരിച്ചുപോയ റിയാദ് കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡണ്ട് നാസര്‍ എടനീരിന്റെ നാമധേയത്തിലാണ് ചാരിറ്റി ഫണ്ടുകള്‍ വിതരണം ചെയ്തത്.
ബൈത്തുറഹ്മ നിര്‍മ്മാണമടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്ന റിയാദ് കെ.എം.സി.സിയുടെ മുന്നില്‍ നാസര്‍ അവതരിപ്പിച്ച നിര്‍ധന കുടുംബമായിരുന്നു നാരാമ്പാടി സുബൈദയുടേത്. നാസറിന്റെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥനപൂര്‍വ്വം നാസറിന്റെ ആഗ്രഹം പോലെ സഹപ്രവര്‍ത്തകര്‍ ഫണ്ട് കൈമാറി.
ചടങ്ങില്‍ കെ.എംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എ.കെ.മുസ്തഫ തിരൂരങ്ങാടി, നോര്‍ക്ക കണ്‍സള്‍ട്ടന്റ് ബഷീര്‍ പാണ്ടിക്കാട്, മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി ഹാരിഫ് കാപ്പില്‍, എബി കുട്ടിയാനം, ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മഹ്മൂദ് തൈവളപ്പ്, എം.എസ്.ഹാരിസ്, അഷറഫ് ബോബി, എ.പി.ഹാഷിഫ്, എ.കെ.അബൂബക്കര്‍, നിസാര്‍, ശിഹാബ്,അഷ്‌ക്കര്‍, ലത്തീഫ് നാരമ്പാടി സംബന്ധിച്ചു.
No comments:
Post a Comment