രാവണീശ്വരം: നാരന്തട്ട തറവാട് കുടുംബസംഗമവും ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. കോതോളങ്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി ‘ദ്രദീപം തെളിയിച്ചു. പുതിയടം നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് എന്‍ രാമകൃഷ്ണന്റെ അധ്യക്ഷനായി.[www.malabarflash.com]
പുതിയടം നാരായണന്‍ നമ്പൂതിരി, തറവാട് കാരണവര്‍ എന്‍ ചന്ദ്രശേഖരന്‍ നമ്പ്യാര്‍, എന്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ഇരിട്ടി, എന്‍ രാഘവന്‍ നമ്പ്യാര്‍ തന്നിത്തോട്, കെ ജി ഗോപിനാഥന്‍ നായര്‍,എന്‍ മീനാക്ഷി അമ്മ കീക്കാനം, എന്‍ കമലാക്ഷിഅമ്മ താഴത്ത് വീട്, എന്‍ സാവിത്രി അമ്മ കീപ്പാട്ട്, എന്‍ ശ്രീമതിഅമ്മ വാഴക്കോട് എന്നിവരെ ആദരിച്ചു. എന്‍ രാമകൃഷ്ണന്‍ ചൊട്ടത്തോല്‍, , മോഹന്‍കുമാര്‍ മുളിയാര്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി എന്‍ വേണുഗോപാലന്‍ പൊന്നങ്കയ സ്വാഗതവും ട്രഷറര്‍ എന്‍ വിദ്യാധരന്‍ നമ്പ്യാര്‍ മാടക്കല്ല് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗാനാലാപനമുണ്ടായി.
ഭാരവാഹികള്‍: എന്‍ കേളുനമ്പ്യാര്‍ (പ്രസിഡന്റ്), എന്‍ ജയനാരായണന്‍ (സെക്രട്ടറി), എന്‍ അശോകന്‍ നമ്പ്യാര്‍ പുതിയകണ്ടം (ട്രഷറര്‍).
No comments:
Post a Comment