ഉദുമ: പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി കേരള ഗവർൺമന്റ് നടപ്പിലാക്കിവരുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഉദുമ ഹയർസെക്കണ്ടറി അസാപ് അംഗങ്ങൾ സ്കൂളിന്റെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് "ഫൗഡെയിൽ" എന്ന മാഗസിൻ സ്കൂളിനായിസമർപ്പിച്ചു.[www.malabarflash.com]
ഈ വർഷത്തെ പ്ലസ്‌ടു അസാപ്പ് കുട്ടികളായ ദിവ്യ, രഞ്ചിമ, ശ്രുതി, ദിപിൻ രാജ്, വിജന, നികത്ബാനുഎന്നിവരാണു പഴയകാല അധ്യാപരെ നേരിട്ട് കണ്ട് മാഗസിനു വേണ്ട സ്കൂളിന്റെ ചരിത്രം ശേഖരിച്ചത്.
അസാപ് ജില്ലാ പ്രോഗ്രാം മാനേജർ റാഷിദ് മാഗസിൻ പ്രാകാശനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൾ മുരളീധരൻ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കിൽ ഡവലപ്‌മന്റ് എക്സിക്യുട്ടിവ് കവിത, സ്റ്റാഫ് സെക്രട്ടറി അയ്യപ്പൻ, അധ്യാപകരായ സി പി അഭിരാം, വിദ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.
അസാപ്പ് കോർഡിനേറ്റർ കെ ഗണേശൻ നന്ദി പറഞ്ഞു. മാഗസിൻ പ്രകാശനത്തിനു ശേഷം പ്ല്സ് വൺ കുട്ടികൾക്ക് വേണ്ടി സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം നടന്നു.
No comments:
Post a Comment