കുമ്പള: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബന്തിയോട് മള്ളങ്കൈ ദേശീയ പാതയില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.[www.malabarflash.com]
ബന്തിയോട്ട് സ്വദേശിയും കപ്പല്‍ ജീവനക്കാരനുമായ ഹരീഷ് (29) ആണ് മരിച്ചത്.
രാവിലെ അനുജനെ സ്‌കൂളിലാക്കി തിരിച്ചു വരുമ്പോള്‍ എതിരേ വന്ന ഓട്ടോയുമായി കൂട്ടിമുട്ടുകയും ഗുരുതരമായി പരുക്കേറ്റ ഹരീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ബന്തിയോട്ടെ റേഷന്‍ വ്യാപാരിയുടെ മകനാണ്.
No comments:
Post a Comment