ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പുകൂടി പുറത്തുവരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വല്ലറിയായ ദ്വാരക സേത്ത ഇന്‍റർനാഷണൽ ഓറിയന്‍റൽ ബാങ്കിൽ നിന്ന് 390 കോടി രൂപ തട്ടിയതായാണ് റിപ്പോർട്ട്. ബാങ്കിന്‍റെ പരാതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ആറു മാസം മുന്പാണ് ബാങ്ക് ജ്വല്ലറിക്കെതിരേ പരാതി നൽകിയത്.[www.malabarflash.com]
ജ്വല്ലറി ഡയറക്ടർമാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാർ സിംഗ്, രവി സിംഗ് എന്നിവർക്കെതിരേയാണ് സിബിഐ കേസെടുത്തത്.
ജ്വല്ലറി ഡയറക്ടർമാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാർ സിംഗ്, രവി സിംഗ് എന്നിവർക്കെതിരേയാണ് സിബിഐ കേസെടുത്തത്.
2007-12 കാലയളവിലാണ് ദ്വാരക സേത്ത് കന്പനി ഓറിയന്‍റൽ ബാങ്കിൽ നിന്ന് 390 കോടി വായ്പ എടുത്തത്. സ്വർണവും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നതിനായി മറ്റുള്ളവരുടെ ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതിയിൽ പറയുന്നത്.
No comments:
Post a Comment