ഉദുമ: കാറിടിച്ച് വഴി യാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ കെ.രാഘവന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്. ടി.പി തീരദേശപാതയില്‍ ബേക്കല്‍ ഗവ.ഫിഷറീസ്.യു.പി സ്‌കൂളിനടുത്താണ് അപകടം.[www.malabarflash.com]
കാഞ്ഞങ്ങാട് നിന്നു ഉദുമ ഭാഗത്തേക്കു പോവുകയായിരുന്ന കാറാണിടിച്ചത്. ഉടനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തെ തുടര്‍ന്നു നാട്ടുകാര്‍ കോട്ടിക്കുളം- ബേക്കല്‍ റോഡ് ഉപരോധിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
കുഞ്ഞിക്കണ്ണന്റെയും കല്ല്യാണിയുടെയും മകനാണ് രാഘവന്‍.
ഭാര്യ: ശ്രീകല, മക്കള്‍: സോണിയ, ശരണ്യ.
മരുമക്കള്‍: പ്രസാദ് (കൊയിലാണ്ടി), മനു (ബേക്കല്‍).
ഹോദരങ്ങള്‍: സോമന്‍, രോഹിണി, ലക്ഷ്മി.
ഭാര്യ: ശ്രീകല, മക്കള്‍: സോണിയ, ശരണ്യ.
മരുമക്കള്‍: പ്രസാദ് (കൊയിലാണ്ടി), മനു (ബേക്കല്‍).
ഹോദരങ്ങള്‍: സോമന്‍, രോഹിണി, ലക്ഷ്മി.
No comments:
Post a Comment