കൂത്തുപറമ്പ്: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് ബിഹാർ സ്വദേശിയായ യുവാവിനെ മാനന്തേരിയിൽ ഒരു സംഘം തടഞ്ഞുവച്ച് ആക്രമിച്ചു. ബുധനാഴ്ച രാവിലെ മാനന്തേരി സത്രത്തിനു സമീപം വൈദ്യർപീടികയ്ക്ക് അടുത്താണ് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചത്.[www.malabarflash.com]
ഛോട്ടു എന്നു വിളിക്കുന്ന ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തി രാവിലെ മുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണ് എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടത്തിയിരുന്നു.
വിവരമറിഞ്ഞ് കണ്ണവം പോലീസ് സ്ഥലത്തെത്തി ഇയാളെ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പോലീസ് ചോദ്യം ചെയ്തപ്പോൾ പല സമയത്തും കാര്യങ്ങൾ മാറിമാറി പറയുന്ന അവസ്ഥയായിരുന്നു. മനോദൗർബല്യമുള്ള ആളാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കണ്ണാടിപ്പറമ്പ് സ്വദേശിയായ ഒരാളുടെ എടിഎം കാർഡും ആധാർ കാർഡിന്റെ കോപ്പിയും ഒന്നു രണ്ടു ഫോട്ടോകളും ഇയാളുടെ പക്കൽ നിന്നു കണ്ടെത്തിയതാണ് ജനങ്ങളിൽ സംശയം വർധിപ്പിച്ചത്.
എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലെന്നാണു പോലീസ് പറയുന്നത്.
അടുത്ത ദിവസങ്ങളിലായി ഈ യുവാവിനെ ചിറ്റാരിപ്പറമ്പ്, മാനന്തേരി ഭാഗങ്ങളിൽ അലഞ്ഞുനടക്കുന്ന രീതിയിൽ കണ്ടിരുന്നതായും പറയുന്നുണ്ട്.

No comments:
Post a Comment