ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലമായി ചുംബിച്ച ഗായകനെതിരെ കേസ്. സംഗീത റിയാലിറ്റി ഷോയുടെ ഇടയില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഗായകന്‍ പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി ചുംബിക്കുകയായിരുന്നെന്നാണ് പരാതി.[www.malabarflash.com]
ഫെയ്സ്ബുക്കിലൂടെ അംഗരംഗ് പപ്പോണ്‍ എന്ന ഗായകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ തന്റെ തന്നെ ഫേയ്സ് ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ദൃശ്യങ്ങള്‍ ഉള്ളത്. പോക്സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മോശമായ രീതിയില്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ഇയാള്‍ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം റിയാലിറ്റി ഷോകളുടെ നടത്തിപ്പിനെ കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഗായകന്റെ നടപടി. സുപ്രീം കോടതിയിലെ അഭിഭാഷകനാണ് ഗായകന്റെ നടപടിയെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.

No comments:
Post a Comment