മലപ്പുറം: ഷാർജ ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ കെ.പത്മകുമാർ. കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
കേരള സന്ദർശനത്തിന്റെ ഭാഗമായി ഷാർജ ഭരണാധികാരിയും സംസ്ഥാന സർക്കാരും ചേർന്നുണ്ടാക്കിയ കരാർപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രകാരം ഷാർജ അധികാരികൾ കേരളത്തിലെത്തി, പരിശീലനം പൂർത്തിയായവർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് വിതരണം ചെയ്യും. കണ്ടനകത്തെ പരിശീലന കേന്ദ്രത്തെയാണ് ഇതിനായി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ആർടിഒ കെ.സി.മാണി, തിരൂർ ആർടിഒ സി.യു.മുജീബ്, പൊന്നാനി ആർടിഒ പി.എ.നസീർ, ഡപ്യൂട്ടി ഡയറക്ടർ പി.എൻ.രാജൻ, എം.എൻ.പ്രഭാകരൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മലപ്പുറം ആർടിഒ കെ.സി.മാണി, തിരൂർ ആർടിഒ സി.യു.മുജീബ്, പൊന്നാനി ആർടിഒ പി.എ.നസീർ, ഡപ്യൂട്ടി ഡയറക്ടർ പി.എൻ.രാജൻ, എം.എൻ.പ്രഭാകരൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
No comments:
Post a Comment