ഉദുമ: ഹിന്ദുത്വം എന്നത് കേവലം ഒരു മതമല്ലെന്നും അത് സനാതനമായ ഒരു ജീവിതരീതിയാണെന്നും ചിന്മയാ മിഷൻ കേരളാതലവൻ സ്വാമി വിവിക്താനന്ദ പറഞ്ഞു.[www.malabarflash.com]
കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മീക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജന്മം കൊണ്ടു മാത്രമല്ല കർമ്മസംസ്കാരങ്ങൾ കൊണ്ടും ഒരാൾ ഹിന്ദുവായി തിരേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. മുപ്പത്തിമുക്കോടി ദേവതകൾ എന്നത് ഹിന്ദുക്കളുടെ പോരായ്മയല്ല അതൊരു ഗുണ വൈശിഷ്ട്യമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ചടങ്ങിൽ ഫൈനാൻസ് കമ്മറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ സത്യൻ പൂച്ചക്കാട്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കൃഷ്ണൻ മാസ്റ്റർ , പ്രോ ഗ്രാം കമ്മറ്റി വൈസ് ചെയർമാൻ കെ.വി ബാലഗോപാലൻ , എന്നിവർ സന്നിഹിതരായിരുന്നു. മാതൃസമതി പ്രസിഡന്റ് പത്മാവതി സ്വാഗതവും പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ബി.ബാലകൃഷ്ണൻ മേൽബാര നന്ദിയും പറഞ്ഞു.
No comments:
Post a Comment