ഉദുമ: ഉദുമ പഞ്ചായത്തിലെ യുഡിഎഫ് ദുര്‍ഭരണത്തിനെതിരെ അഞ്ചിന് തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സിപി.ഐ.എം അറിയിച്ചു.[www.malabarflash.com]
രാവിലെ 10ന് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്യും. 9.30ന് ഉദുമ ബസ്‌സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിക്കും.
പഞ്ചായത്തിലെ കെട്ടിടനിര്‍മാണ മേഖലയിലെ പെര്‍മിറ്റ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുക, അങ്കണവാടി ടീച്ചര്‍മാരുടെ അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക, അനധികൃത നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിപിഐ എം ബാര, ഉദുമ, പാലക്കുന്ന് എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരം.
No comments:
Post a Comment