Latest News

ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും ടാബ് മോഷ്ടിച്ച യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: ഗള്‍ഫില്‍ കഴിയുന്ന കുടുംബത്തിന്റെ വീട് തുറന്ന് ടാബ് മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ഗാര്‍ഡര്‍ വളപ്പിലെ അസൈനാറിന്റെ മകന്‍ എ ടി എം ആബിദി(24)നെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ ഇ വി തോമസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

പുഞ്ചാവി ഗല്ലി റോഡിലെ അബൂബക്കര്‍ ഹാജിയുടെ മകള്‍ നസീമയുടെ വീട്ടില്‍ നിന്നുമാണ് കഴിഞ്ഞ നവംബര്‍ 12ന് കവര്‍ച്ച നടന്നത്. നസീമയും ഭര്‍ത്താവ് മുഹമ്മദ്കുഞ്ഞിയും മക്കളും കഴിഞ്ഞ 13 വര്‍ഷത്തോളമായി അബൂദാബിയിലാണ് താമസം.
വീടിന്റെ വാതില്‍ തുറന്ന് അകത്തു കയറിയ ആബിദ് അലമാരയില്‍ നിന്ന് സ്വര്‍ണം സൂക്ഷിച്ച ബാഗ് കൈയ്യിലെടുത്തുവെങ്കിലും ബാഗില്‍ സ്വര്‍ണമാണെന്ന് അറിയാതെ മുറിയിലുപേക്ഷിക്കുകയായിരുന്നു. അലമാരയില്‍ ഉണ്ടായിരുന്ന ടാബ് മാത്രമാണ് മോഷ്ടിച്ചത്.
രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ കുടുംബം പുഞ്ചാവിയിലെ വീട്ടില്‍ കുറച്ചു നാള്‍ തങ്ങി അബൂദാബിയിലേക്ക് തന്നെ മടങ്ങിയിരുന്നു. 14ന്‌വൈകീട്ട്് 4 മണിക്ക് വീട് വൃത്തിയാക്കാന്‍ ബന്ധുവായ സ്ത്രീ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
മുന്‍വശത്തെ വാതിലിന്റെ പൂട്ടുതുറന്ന് അകത്തുകയറിയ സ്ത്രീ വീട്ടിനകത്തെ മുറികള്‍ മുഴുവന്‍ അലങ്കോലപ്പെട്ടുകിടക്കുന്നത് കണ്ടതോടെ നസീമയുടെ പിതാവ് അബൂബക്കര്‍ ഹാജി അടക്കമുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അബൂബക്കര്‍ ഹാജിയും മറ്റ് ബന്ധുക്കളും വീട്ടിലെത്തി.
ഇരുനില വീടിന്റെ ടെറസില്‍ കയറിയ കള്ളന്‍ മുകള്‍ നിലയില്‍ അടച്ചു പൂട്ടിയ വാതിലിന്റെ പൂട്ട് തുറന്നാണ് വീട്ടിനകത്ത് കയറിയത്. വീട്ടിനകത്തെ നാല് കിടപ്പുമുറികളും കയറിയ ആബിദ് അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിക്കുകയും ചെയ്തു.
ഒരു അലമാരയില്‍ നിന്ന് വസ്ത്രത്തോടൊപ്പം കിട്ടിയ ബാഗില്‍ നസീമയുടെയും കുടുംബത്തിന്റെയും മുഴുവന്‍ സ്വര്‍ണാഭരണങ്ങളും സൂക്ഷിച്ചുവെച്ചിരുന്നു. എന്നാല്‍ ബാഗും വസ്ത്രവുമൊക്കെ അലമാരയില്‍ നിന്നും വാരി പുറത്തേക്ക് വലിച്ചിട്ടുവെങ്കിലും ബാഗിനുളളിലെ സ്വര്‍ണാഭരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സ്വര്‍ണമടങ്ങിയ ബാഗും വസ്ത്രങ്ങളും കിടപ്പുമുറിയിലെ കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. 

ആബിദിന്റെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ ഒരു മോഷണ കേസും ക്രിമിനല്‍ കേസും നിലവിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.