Latest News

തൊഴില്‍ വിസ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിലനില്‍കുന്ന പ്രയാസങ്ങള്‍ ദുരീകരിക്കും: കോണ്‍സുല്‍ ജനറല്‍

ദുബൈ: യു.എ.ഇയില്‍ തൊഴില്‍ ലഭിക്കാന്‍ വിദേശികള്‍ ഹാജരാകേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമം നടത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.[www.maabarflash.com] 

ഇത് സംബന്ധമായി തൊഴിലന്വേഷകര്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും കാലതാമസങ്ങളും കോണ്‍സുല്‍ ജനറലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം ആവശ്യപെട്ട് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹയുടെ നേതൃത്വത്തില്‍ കോണ്‍സുല്‍ ജനറലുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് കിട്ടാനുള്ള കാലതാമസവും പി.സി.സി സര്‍ട്ടിഫിക്കറ്റ് കാലാവധി സംബന്ധിച്ച കാര്യവും സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് യു.എ.ഇ ഗവണ്മെന്‍റ്മായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതര രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലന്വേഷകര്‍ക്ക് പെട്ടെന്ന് ജോലി ലഭ്യമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി മുഖേനയോ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേനയോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സി.ജി വ്യക്തമാക്കി. 

ഇത് മൂലം നൂറുകണക്കിന് യുവ തൊഴിലന്വേഷകരുടെ ജോലി നഷ്ട്ടപ്പെടാനുള്ള സാധ്യതയാണ് ഉള്ളതെന്ന് ദുബായ് കെ.എം.സി.സി ഭാരവാഹികള്‍ സി.ജിയെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തിയത്. 

ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍,ട്രഷറര്‍ എ.സി ഇസ്മായില്‍,ആവയില്‍ ഉമ്മര്‍ ഹാജി,എം.എ മുഹമ്മദ്‌ കുഞ്ഞി,മുഹമ്മദ്‌ പട്ടാമ്പി തുടങ്ങിയവര്‍ കൂടികാഴ്ചയില്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.