കുവൈത്ത് സിറ്റി: രാജ്യത്ത് താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കി കൊണ്ടുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ മാസം 22 വരെ നീട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രിഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.[www.malabarflash.com]
അതേസമയം,കുവൈത്തില്‍ പൊതുമാപ്പിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട 126 മലയാളികള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തി. കുവൈത്തിലെ ഖറാഫിയ്യ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ ജോലിചെയ്തവരാണ് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയവരില്‍ കൂടുതലും.
നേരത്തേ ഈ മാസം 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്.
കമ്പനി പൂട്ടിയതോടെ കുവൈത്തില്‍ വേറെ ജോലിക്കും താമസിക്കാനുമുള്ള അനുമതി നഷ്ടപ്പെട്ടതോടെയാണ് ഇവരെ ഇന്ത്യന്‍ എംബസി നാട്ടിലേക്കയച്ചത്. കരിപ്പൂരില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വീട്ടിലേക്കു മടങ്ങാന്‍ 2000 രൂപ വീതം നോര്‍ക നല്‍കി.
കഴിഞ്ഞ മാസം മാത്രം കുവൈത്തില്‍ 1724 ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇവര്‍ പറയുന്നു. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു മടങ്ങിയെത്തിയവരില്‍ കൂടുതലും. രണ്ടു കന്യാകുമാരി സ്വദേശികളും മലയാളികള്‍ക്കൊപ്പമുണ്ടായിരുന്നു.
No comments:
Post a Comment