ഹൈദരാബാദ്: പരീക്ഷാ ഫീസ് അടയ്ക്കത്തതിനെ തുടർന്ന് ക്ലാസിൽനിന്നും ഇറക്കിവിട്ട പെൺകുട്ടി ജീവനൊടുക്കി. തെലുങ്കാനയിലെ മാൽകാഗിരിയിലായിരുന്നു സംഭവം.[www.malabarflash.com]
പെൺകുട്ടിയുടെ മൃതദേഹത്തിനരികിൽനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. ക്ഷമിക്കണം അമ്മ, അവർ എന്നെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സ്കൂളിൽനിന്നും വീട്ടിലെത്തിയ പെൺകുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നു. താൻ അപമാനിക്കപ്പെട്ടതായി സഹോദരിയോടു പറയുകയും ചെയ്തു. മുറിയിൽ കയറി വാതിൽ കുറ്റിയിട്ട ശേഷം ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
സ്കൂളിൽനിന്നും വീട്ടിലെത്തിയ പെൺകുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നു. താൻ അപമാനിക്കപ്പെട്ടതായി സഹോദരിയോടു പറയുകയും ചെയ്തു. മുറിയിൽ കയറി വാതിൽ കുറ്റിയിട്ട ശേഷം ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം സ്കൂളിനെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിനു കേസ് നൽകി.
No comments:
Post a Comment