ന്യൂഡൽഹി: അന്യമതത്തില്പെട്ട പെൺകുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ അമ്മയുടെ മുന്നിൽ പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു. ഡൽഹിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.[www.malabarflash.com]
കേസിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും അമ്മാവനും അറസ്റ്റിലായി. പെൺകുട്ടിയുടെ പ്രായപൂർത്തിയാവാത്ത ഒരു സഹോദരനെ പോലീസ് തെരയുന്നുണ്ട്. ഫോട്ടോഗ്രാഫർ അങ്കിതും (23) ഇരുപതുകാരിയായ പെൺകുട്ടിയും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത സമുദായത്തിലുള്ള ഇവരുടെ പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും സഹോരനും ചേർന്നാണ് അങ്കിതിനെ ആക്രമിച്ചത്. വെട്ടേറ്റ അങ്കിത് റോഡിൽ വീണു. ബഹളംകേട്ട് വീടിനു പുറത്തേക്കുവന്ന അങ്കിതിന്റെ അമ്മയുടെ മുന്നിലായിരുന്നു ആക്രമണം. രണ്ടാം വർഷ കോളജ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി അടുത്തടുത്ത വീടുകളിൽ താമസിക്കുമ്പോഴാണ് അങ്കിത് പരിചയപ്പെടുന്നത്. ഇരുവരുടേയും പ്രണയം കണ്ടെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ താമസം മാറി. എന്നാൽ ഇരുവരും പ്രണയം അവസാനിപ്പിക്കാൻ തയാറല്ലായിരുന്നു.

No comments:
Post a Comment