ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ് നടത്തിയതിനെ തുടര്‍ന്ന് 21 പേര്‍ക്ക് എച്ച്.ഐ. വി ബാധിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.[www.malabarflash.com]
പ്രദേശത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധ. സംഭവത്തില്‍ വ്യാജഡോക്ടര്‍ക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പ് ജനുവരി 24 മുതല്‍ 27 വരെ പ്രേംഗഞ്ച്, ചാക്മിര്‍പുര്‍ മേഖലകളില്‍ ക്യാമ്പ് നടത്തി 566 പേരെ പരിശോധിച്ചു. ഇവരില്‍ 21 പേര്‍ക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറഞ്ഞ ചെലവില്‍ ചികിത്സ വാഗ്ദാനം ചെയ്ത് വ്യാജഡോക്ടര്‍ രാജേന്ദ്ര കുമാര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് പലര്‍ക്കും കുത്തിവെയ്പ് നടത്തിയെന്ന് മനസ്സിലായത്.
എച്ച്.ഐ.വി ബാധിതരെ വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലെ ആന്റിറിട്രോ വൈറല്‍ തെറാപ്പി സെന്ററിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment