കൊച്ചി: കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായിരുന്ന വി.കെ. ഉണ്ണികൃഷ്ണന്റെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാൻ ഹൈകോടതിയുടെ അനുമതി.[www.malabarflash.com]
അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പിതാവ് വി.എസ്. കണ്ടക്കുട്ടി നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന സർക്കാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീർപ്പാക്കിയത്.
ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ഉടൻ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യമെങ്കിൽ ഹരജിക്കാരന് മറ്റൊരു ഘട്ടത്തിൽ ഈ ആവശ്യവുമായി വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശിയായ ഉണ്ണികൃഷ്ണനെ 2016 നവംബർ ഒമ്പതിന് കാസർകോട്ടെ വാസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകമാണെന്ന് സംശയമുള്ള സാഹചര്യത്തിൽ സ്വതന്ത്ര ഏജൻസിക്ക് വിടണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
2016 നവംബർ ഒമ്പതിനാണ് ഉണ്ണികൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാസർകോട് സുള്ള്യയിൽ പോലീസിനെയും ഒാട്ടോ ഡ്രൈവറെയും മർദിച്ചെന്നാരോപിച്ച് ഉണ്ണികൃഷ്ണനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ഉണ്ണികൃഷ്ണനെ ഹൈകോടതി ഭരണ വിഭാഗം മജിസ്ട്രേറ്റ് പദവിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
ഇതിന് പിന്നാലെയാണ് മരിച്ചത്. മനോവിഷമം കാരണം ആത്മഹത്യ ചെയ്തെന്ന തരത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പിതാവ് ആരോപിക്കുന്നു. ശരീരത്തിൽ 25 മുറിവുകളുണ്ടായിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദനമേറ്റതിന്റെ തെളിവാണിതെന്നും മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹരജിയിൽ സൂചിപ്പിച്ചിരുന്നു.

No comments:
Post a Comment