കണ്ണൂര്‍: നഗരത്തിലെ കസാനക്കോട്ടയിലെ പള്ളിക്കു സമീപം കളിക്കുന്നതിനിടെ ബോംബ് പൊട്ടി ബാലനു പരിക്ക്. കണ്ണൂര്‍സിറ്റി റുബീനാസില്‍ റഷീദ്-റുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റാസ(13)യ്ക്കാണു പരിക്കേറ്റത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. കൈകളിലും നെഞ്ചിലും വയറ്റിലും ആണികളും കല്‍ച്ചീളുകളും കയറി പരിക്കേറ്റ റാസയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. കൈകളിലും നെഞ്ചിലും വയറ്റിലും ആണികളും കല്‍ച്ചീളുകളും കയറി പരിക്കേറ്റ റാസയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
സ്‌ഫോടന വിവരമറിഞ്ഞ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലെത്തത്തി. ബോംബില്‍ മാരകമായ ചില കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറെന്‍സിക് വിദഗ്ധര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും കൂടുതലൊന്നും കെണ്ടത്തിയിട്ടില്ല.
No comments:
Post a Comment