കാസർകോട്∙ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലയാളിയായ കർണാടക സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ കുന്താപുരം മുദൂർ മൈതാനി മംഗളായിപറമ്പിൽ പി.കെ.ലൂക്കോച്ചൻ (54), വെള്ളരിക്കുണ്ട് പുങ്ങംചാലിൽ മുള്ളവൻ വളപ്പിൽ വിജയൻ (38) എന്നിവരാണു മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച വൈകിട്ടു നാലുമണിയോടെ ദേശീയപാത മൊഗ്രാൽപുത്തൂർ കല്ലങ്കൈയിലാണ് അപകടം. ബൈക്കിൽ മംഗളൂരു ഭാഗത്തുനിന്നു വരുന്നതിനിടെ എതിർവശത്തേക്കു പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ഇരുവരെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.
പുങ്ങംചാൽ കൊടിയംകുണ്ടിലെ ബന്ധുവിന്റെ തോട്ടം നടത്തിപ്പുകാരനായ ലൂക്കോച്ചൻ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്തെ ഹോട്ടൽ ജീവനക്കാരനായ സുഹൃത്ത് വിജയനോടൊപ്പം രാവിലെ മംഗളൂരുവിലേക്കു പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം.

മൃതദേഹത്തിൽനിന്നു ലഭിച്ച തിരിച്ചറിയൽ കാർഡിലെ വിലാസത്തിൽ ബന്ധപ്പെട്ടാണു മരിച്ചവരെ തിരിച്ചറിഞ്ഞത്.
മംഗളായാപറമ്പിൽ പത്രോസിന്റെയും മറിയാമ്മയുടെയും മകനാണ് ലൂക്കോച്ചൻ. ഭാര്യ: ഏലിയാമ്മ (തങ്കമ്മ പുല്ലോട്ട്). സഹോദരങ്ങൾ: ലീലാമ്മ, മേരി, അന്നമ്മ, ക്ലാര, ത്രോസ്യാമ്മ, ആലി, മാണി, പരേതനായ പാപ്പു.
മുള്ളൻവളപ്പിലെ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് വിജയൻ. ഭാര്യ: ഷൈല. മക്കൾ: വിപിൻകൃഷ്ണ, സ്നേഹ. സഹോദരൻ: വിജേഷ്.
No comments:
Post a Comment